Connect with us

Editors Pick

ക്രെറ്റയുടെ ഈ മോഡലുകൾ നിർത്തലാക്കി ഹ്യുണ്ടായ്; പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനുള്ള ഒരുക്കമോ?

വരാനിരിക്കുന്ന പുതിയ മാറ്റങ്ങൾക്കും അടുത്ത ഘട്ടത്തിലെ പരിഷ്‌കാരങ്ങൾക്കും മുന്നോടിയായി വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്.

Published

|

Last Updated

ചെന്നൈ | ഇന്ത്യൻ വാഹന വിപണിയിലെ വിപണിയിലെ രാജാവായ ഹ്യുണ്ടായ് ക്രെറ്റയുടെ വകഭേദങ്ങളിൽ വൻ അഴിച്ചുപണി നടത്തി കമ്പനി. ക്രെറ്റയുടെ ജനപ്രിയ വകഭേദങ്ങളായിരുന്ന എസ് എക്സ് ടെക് (SX Tech), എസ് എക്സ് ഒ (SX(O)) എന്നിവ നിർത്തലാക്കിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇതോടെ ക്രെറ്റയുടെ വില ഘടനയിലും ഫീച്ചറുകളുടെ ലഭ്യതയിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. നിലവിൽ ഇ, ഇ എക്സ്, ഇ എക്സ് ഒ, എസ് ഒ, എസ് എക്സ്, എസ് എക്സ് പ്രീമിയം, കിംഗ് എന്നിങ്ങനെ ഏഴ് ട്രിം ലെവലുകളിലാകും ക്രെറ്റ ഇനി ലഭ്യമാകുക. ഈ മാറ്റം ഉടൻ തന്നെ വരാനിരിക്കുന്ന ഒരു പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ മുന്നോടിയാണെന്ന അഭ്യൂഹങ്ങൾ വാഹന പ്രേമികൾക്കിടയിൽ സജീവമാണ്.

അത്യാധുനിക സുരക്ഷാ സംവിധാനമായ ലെവൽ 2 എ ഡി എ എസ് (ADAS) ഫീച്ചർ കുറഞ്ഞ ചിലവിൽ ലഭ്യമാക്കിയിരുന്ന വകഭേദമായിരുന്നു എസ് എക്സ് ടെക്. എന്നാൽ ഈ വേരിയന്റ് നിർത്തലാക്കിയതോടെ, എ ഡി എ എസ് സുരക്ഷാ സംവിധാനം വേണമെന്നുള്ളവർ ഇനി ക്രെറ്റയുടെ ഏറ്റവും ഉയർന്ന പതിപ്പായ ‘കിംഗ്’ (King) ട്രിം തന്നെ സ്വന്തമാക്കേണ്ടി വരും. ഇത് പ്രീമിയം സുരക്ഷാ ഫീച്ചറുകൾ ആഗ്രഹിക്കുന്ന ഇടത്തരം ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. 2024-ൽ രണ്ടാം തലമുറ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചപ്പോൾ മുൻനിരയിലുണ്ടായിരുന്ന എസ് എക്സ് ഒ വേരിയന്റും ഇപ്പോൾ ഒഴിവാക്കപ്പെട്ടു. ഇതോടെ കിംഗ് വേരിയന്റ് മാത്രമാണ് ഇനി ആഡംബര സൗകര്യങ്ങളുള്ള ഏക ഓപ്ഷൻ.

വകഭേദങ്ങളിലെ ഈ മാറ്റം ക്രെറ്റയുടെ വിലയിലും പ്രതിഫലിച്ചിട്ടുണ്ട്. പെട്രോൾ മാനുവൽ അടിസ്ഥാന മോഡലായ ‘ഇ’ പതിപ്പിന് 10.79 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം, ടോപ്പ് എൻഡ് മോഡലായ കിംഗ് ടർബോ പെട്രോൾ ഡി സി ടി പതിപ്പിന് 19.90 ലക്ഷം രൂപ വരെ വില ഉയരും.

മുമ്പ് 15.69 ലക്ഷം രൂപ മുതൽ ലഭ്യമായിരുന്ന എ ഡി എ എസ് സൗകര്യം ഇനി കിംഗ് വേരിയന്റിലൂടെ ലഭ്യമാകണമെങ്കിൽ കുറഞ്ഞത് 17.27 ലക്ഷം രൂപയെങ്കിലും ചെലവാക്കേണ്ടി വരും. വരാനിരിക്കുന്ന പുതിയ മാറ്റങ്ങൾക്കും അടുത്ത ഘട്ടത്തിലെ പരിഷ്‌കാരങ്ങൾക്കും മുന്നോടിയായി വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കാനാണ് ഹ്യുണ്ടായ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Summary

Hyundai has streamlined its Creta lineup in India by discontinuing the SX Tech and SX(O) variants, making Level 2 ADAS features exclusive to the top-tier ‘King’ trim. This strategic reshuffle has led to an increase in the entry-level price for advanced safety tech, while fueling speculations about the imminent launch of a new facelift model. The revised pricing now ranges from Rs 10.79 lakh to Rs 19.90 lakh, reflecting Hyundai’s goal to reposition the SUV in a competitive market.

Latest