Kuwait
കുവൈത്തിലെ നോര്‍ത്ത് വഫ്‌റയില്‍ വന്‍ എണ്ണ ശേഖരം കണ്ടെത്തി
2020 ല്‍ ഡിവൈഡഡ് സോണിനോട് ചേര്‍ന്നുള്ള പ്രദേശത്ത് ഉത്പാദന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനു ശേഷം ഉള്ള ആദ്യ കണ്ടെത്തലാണ് ഇത്.

കുവൈത്ത് സിറ്റി | കുവൈത്തിലെ വഫറ എണ്ണപ്പാടത്തിന് അഞ്ച് കിലോമീറ്റര്‍ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന നോര്‍ത്ത് വഫ്‌റയില്‍ വന്‍ എണ്ണ ശേഖരം കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
സഊദി, കുവൈത്ത് സര്‍ക്കാറുകള്‍ സംയുക്തമായാണ് ഈ വിവരം പ്രഖ്യാപിച്ചത്.
2020 ല്‍ ഡിവൈഡഡ് സോണിനോട് ചേര്‍ന്നുള്ള പ്രദേശത്ത് ഉത്പാദന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനു ശേഷം ഉള്ള ആദ്യ കണ്ടെത്തലാണ് ഇതെന്നും ഇരുരാജ്യങ്ങളിലെയും അധികൃതര്‍ പറഞ്ഞു.
---- facebook comment plugin here -----