Connect with us

Editors Pick

WhatsApp മെസ്സേജുകൾ ഇനി ആരും ഒളിഞ്ഞുനോക്കില്ല; ഈ രഹസ്യ സെറ്റിംഗ്സ് ഉടനടി ഓൺ ചെയ്യൂ

വ്യക്തിവിവരങ്ങൾ പൂർണ്ണമായും സംരക്ഷിക്കാൻ വാട്സ്ആപ്പിൽ ഒരു മികച്ച സെറ്റിംഗ്സ് ലഭ്യമാണ്.

Published

|

Last Updated

സ്മാർട്ട്ഫോൺ (Smart Phone) ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ സുഹൃത്തുക്കളോ കൂടെയുള്ളവരോ ഫോണിലേക്ക് ഒളിഞ്ഞുനോക്കുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. നമ്മൾ മറ്റൊരാൾക്ക് ഫോൺ കൈമാറുമ്പോഴോ അല്ലെങ്കിൽ ഫോൺ അടുത്തു വെച്ചിരിക്കുമ്പോഴോ പെട്ടെന്ന് എത്തുന്ന വാട്സ്ആപ്പ് മെസ്സേജുകൾ (WhatsApp Messages) നോട്ടിഫിക്കേഷൻ വഴി മറ്റുള്ളവർ കാണാൻ ഇടയാകാറുണ്ട്. എന്നാൽ ഇതിൽ നിന്നും വ്യക്തിവിവരങ്ങൾ പൂർണ്ണമായും സംരക്ഷിക്കാൻ വാട്സ്ആപ്പിൽ ഒരു മികച്ച സെറ്റിംഗ്സ് ലഭ്യമാണ്.

വാട്സ്ആപ്പ് ഓപ്പൺ ചെയ്ത ശേഷം മുകളിൽ വലതുഭാഗത്തുള്ള ത്രീ ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സെറ്റിംഗ്സ് ഓപ്ഷൻ തിരഞ്ഞെടുത്ത് അതിൽ പ്രൈവസി എന്ന ഭാഗത്തേക്ക് പോവുക. അവിടെ താഴെയായി കാണുന്ന ആപ്പ് ലോക്ക് എന്ന ഫീച്ചർ ഓൺ ചെയ്യേണ്ടതുണ്ട്. ആപ്പ് ലോക്ക് സജീവമാക്കിയ ശേഷം ഇതിൽ ഓട്ടോമാറ്റിക്കലി ലോക്ക് ചെയ്യുന്നതിന് മൂന്ന് ഓപ്ഷനുകൾ ലഭ്യമാകും. ഇതിനോടൊപ്പം തന്നെ താഴെ കാണുന്ന ഷോ കോണ്ടന്റ് ഇൻ നോട്ടിഫിക്കേഷൻസ് (Show content in notifications) എന്ന ടോഗിൾ ബട്ടൺ ഓഫ് ചെയ്യുക.

ഈ സെറ്റിംഗ്സ് ഓഫ് ചെയ്യുന്നതോടെ ഫോൺ ലോക്ക് ആയിരിക്കുമ്പോഴോ മറ്റോ വരുന്ന പുതിയ മെസ്സേജുകളുടെ ഉള്ളടക്കം സ്ക്രീനിൽ ദൃശ്യമാകില്ല. വാട്സ്ആപ്പിൽ നിന്ന് നോട്ടിഫിക്കേഷൻ എത്തും എങ്കിലും അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് മറ്റുള്ളവർക്ക് വായിക്കാൻ കഴിയില്ല. നിങ്ങളുടെ സ്വകാര്യത കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ.

Also ReadWhatsApp Malware Alert: ലോകമെമ്പാടും വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് മാൽവെയർ ആക്രമണം; ജാഗ്രത വേണം

Content Highlights:

Hide your private WhatsApp Messages content from preview alerts. This step-by-step tech guide explains how to toggle off notification content visibility under app lock settings. Secure your personal chat alerts instantly on mobile screen.

Latest