Connect with us

Ongoing News

റോഡിലെ ഓടയുടെ വിടവില്‍ കാല്‍ കുടുങ്ങി വീട്ടമ്മക്ക് പരുക്ക്

സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം ബീന ഓടയുടെ മുകളിലേക്ക് കയറി നില്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് സ്ലാബിന്റെ വിടവില്‍ കാല് കുടുങ്ങിയത്.

Published

|

Last Updated

പത്തനംതിട്ട |  പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ പിന്നിലൂടെയുള്ള ഡോക്ടേഴ്‌സ് ലെയ്ന്‍ റോഡില്‍ ഓടയുടെ വിടവില്‍ വീട്ടമ്മയുടെ കാല് കുടുങ്ങി. ഓമല്ലൂര്‍ ആറ്റരികം തോട്ടത്തില്‍ പുത്തന്‍വീട്ടില്‍ ബീനയുടെ (51) കാലാണ് കുടുങ്ങിയത്. ഇന്ന് വൈകുന്നേരം 5. 30 ന് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു ബീന. സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം ബീന ഓടയുടെ മുകളിലേക്ക് കയറി നില്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് സ്ലാബിന്റെ വിടവില്‍ കാല് കുടുങ്ങിയത്.

ഓടയുടെ സ്ലാബിനു മുകള്‍ ഭാഗത്ത് പുല്ലും മറ്റും നിറഞ്ഞ് കിടന്നിരുന്നതിനാല്‍ വിടവ് കാണാന്‍ കഴിഞ്ഞില്ല. ഉറക്കെ നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തി. തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയും എത്തി ഓടയുടെ സ്ലാബ് അകത്തി കാല്‍ പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേക്കു നീക്കി.

ജനറല്‍ ആശുപത്രിയില്‍ പുതിയ കെട്ടിടങ്ങളുടെ പണി ആരംഭിച്ചതിനു പിന്നാലെ ഡോക്ടേഴ്‌സ് ലെയ്ന്‍ റോഡുവഴിയാണ് പ്രവേശന കവാടം. ഇതോടെ ഈ പാതയില്‍ തിരക്കും വര്‍ധിച്ചു. സമീപകാലത്ത് ഡോക്ടേഴ്‌സ് ലെയ്ന്‍ റോഡ് നവീകരിച്ചെങ്കിലും ഓടയുടെ പണികള്‍ ശരിയായി നടന്നിട്ടില്ല. പൊതുവെ വീതി കുറഞ്ഞ റോഡായതിനാല്‍ ആളുകള്‍ നടന്നു പോകുന്നത് ഓടയുടെ മുകളില്‍ കൂടിയാണ് . ഓടയുടെ പല ഭാഗത്തും സ്ലാബ് നിരപ്പില്ലാതെയും ഇരുവശത്തും കാട് പിടിച്ചും കിടക്കുകയാണ്

 

---- facebook comment plugin here -----

Latest