Kerala
ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുത്; ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
ഭക്ഷണം കഴിച്ച ശേഷം നല്‍കുന്ന ബില്ലില്‍ സര്‍വീസ് ചാര്‍ജ് ചേര്‍ത്തു നല്‍കുന്നത് ഉപഭോക്താവിന്റെ അവകാശങ്ങളുടെ ലംഘനമാണ്.

തിരുവനന്തപുരം | ഹോട്ടലുകളും റെസ്‌റ്റോറന്റുകളും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച വിശദമായ മാര്‍ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്.
മറ്റൊരു പേരിലും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്തെ എല്ലാ ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും ഇത് ബാധകമാണ്. ഭക്ഷണം കഴിച്ച ശേഷം നല്‍കുന്ന ബില്ലില്‍ സര്‍വീസ് ചാര്‍ജ് ചേര്‍ത്തു നല്‍കുന്നത് ഉപഭോക്താവിന്റെ അവകാശങ്ങളുടെ ലംഘനമാണെന്നും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി.
---- facebook comment plugin here -----