Connect with us

Business

ഹോട്ടല്‍ അപ്പോളോ ഡിമോറ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു

അപ്പോള ഡിമോറ ഗ്രൂപ്പിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ നക്ഷത്ര ഹോട്ടലാണിത്

Published

|

Last Updated

കോഴിക്കോട് | സമാന ബിസിനസ്സ് ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ അപ്പോളോ ഡിമോറ എന്ന ബ്രാന്‍ഡ് നാമത്തിലുള്ള കേരളത്തിലെ രണ്ടാമത്തെ നക്ഷത്ര ഹോട്ടല്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. തൊണ്ടയാട് ബൈപ്പാസില്‍ സൈബര്‍ പാര്‍ക്കിന് സമീപം പൊതു മരാമത്ത് -ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു.

അപ്പോളോ ഗ്രൂപ്പ് ചെയര്‍മാന്‍ സി പി മൂസ ഹാജി അധ്യക്ഷത വഹിച്ചു. സമാന ഗ്രൂപ്പ് എം ഡി. ഒ എം എ റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, എം എല്‍ എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, എം കെ മുനീര്‍ എന്നിവര്‍ ഹോട്ടല്‍ സമുച്ചയത്തിലെ വിവിധ സംവിധാനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോഴിക്കോട് ഡിമോറയില്‍ നിലവില്‍ 85 മുറികളാണുള്ളത്. പത്ത് സ്യൂട്ട് റൂമുകള്‍,15 ഡീലക്‌സ് റൂമുകള്‍,60 സ്റ്റാന്‍ഡേര്‍ഡ് റൂമുകള്‍, മൂന്ന് കോണ്‍ഫറന്‍സ് ഹാളുകള്‍, വിശാലമായ ബാന്‍ങ്കറ്റ് ഹാള്‍, ബോര്‍ഡ് റൂം, ഹെല്‍ത്ത് ക്ലബ്ബ്, സിമ്മിംഗ് പൂള്‍, സ്പാ, കോഫി ഷോപ്പ്, ടര്‍ക്കിഷ്, ലബനീസ് സ്‌പെഷ്യാലിറ്റി റെസ്റ്റോറന്റ് ഉള്‍പ്പെടെ രണ്ടു റസ്റ്റോറന്റുകള്‍, വിശാലമായ കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് കോഴിക്കോട് ഡിമോറയില്‍ ഒരുക്കിയിട്ടുള്ളത്.

കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ സി ശോഭിത,
ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീന്ദ്രന്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ നാസര്‍, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ്, കൗണ്‍സിലര്‍മാരായ സുജാത കൂടത്തിങ്ങല്‍,
എം പി സുരേഷ്,ഡിമോറ ജനറല്‍ മാനേജര്‍ ഉല്ലാസ് വര്‍ഗീസ് പ്രസംഗിച്ചു. തിരുവനന്തപുരം തമ്പാനൂരില്‍ നിലവില്‍ ഹോട്ടല്‍ അപ്പോളോ ഡിമോറ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

 

 

 

Latest