Kerala
തൃശൂരില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം; ആറുപേര്‍ കസ്റ്റഡിയില്‍
തൃശൂര്‍ നല്ലങ്കര വൈലോപ്പിള്ളി നഗറിലാണ് ഗുണ്ടകള്‍ പോലീസിനെ ആക്രമിച്ചത്

തൃശൂര്‍|തൃശൂര്‍ നല്ലങ്കര വൈലോപ്പിള്ളി നഗറില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മണ്ണുത്തി കണ്‍ട്രോള്‍ റൂം വാഹനവും പോലീസുകാരെയുമാണ് ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുവീട്ടില്‍ ഗുണ്ടകള്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു പോലീസുകാര്‍. തുടര്‍ന്നാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് നാലു പോലീസുകാര്‍ ആശുപത്രിയിലാണ്. പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തിട്ടുണ്ട്.
സംഭവത്തില്‍ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കൊലക്കേസില്‍ പ്രതിയായ ബ്രഹ്മജിത്ത് ഉള്‍പ്പെടെയാണ് കസ്റ്റഡിയിലായത്. ആക്രമണത്തില്‍ കൂടുതല്‍ ഗുണ്ടകള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ലഹരി പദാര്‍ത്ഥങ്ങള്‍ ഗുണ്ടകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
---- facebook comment plugin here -----