Connect with us

Kerala

മുതലപ്പൊഴിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം തലകീഴായി മറിഞ്ഞു; മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മഴയും തിരമാലകളും ശക്തി പ്രാപിച്ചതോടെയാണ് അപകടമുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം|മുതലപ്പൊഴിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം തലകീഴായി മറിഞ്ഞു അപകടം. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂവരും അത്ഭുതകരമായി രക്ഷപ്പെട്ടു.

വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മഴയും തിരമാലകളും ശക്തി പ്രാപിച്ചതോടെയാണ് അപകടമുണ്ടായത്.

 

Latest