Connect with us

Kozhikode

റമസാനില്‍ നേടിയ പരിശുദ്ധി ജീവിതാന്ത്യം വരെ മുറുകെ പിടിക്കുക: പേരോട്

രാവിലെ 11 മുതല്‍ അസ്വര്‍ വരെ നീണ്ടുനിന്ന സംഗമത്തില്‍ ഖത്തം ദുആ, തഹ്‌ലീല്‍, ഉത്‌ബോധന പ്രഭാഷണം, തൗബ, പ്രാര്‍ഥന എന്നിവ നടന്നു.

Published

|

Last Updated

കുറ്റ്യാടി | റമസാനില്‍ നേടിയെടുത്ത പരിശുദ്ധി ജീവിതാന്ത്യം വരെ മുറുകെ പിടിക്കാന്‍ ശ്രമിക്കണമെന്ന് പേരോട് അബ്ദുറഹ്മാന്‍ സഖാഫി. കുറ്റ്യാടി സിറാജുല്‍ ഹുദാ ടൗണ്‍ ജുമാമസ്ജിദില്‍ നടന്ന ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തഖ്‌വയും വിശുദ്ധിയുമുള്ള ഹൃദയമുള്ളവര്‍ക്കാണ് ഇരുലോക വിജയം സാധ്യമാവുക എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

രാവിലെ 11 മുതല്‍ അസ്വര്‍ വരെ നീണ്ടുനിന്ന സംഗമത്തില്‍ ഖത്തം ദുആ, തഹ്‌ലീല്‍, ഉത്‌ബോധന പ്രഭാഷണം, തൗബ, പ്രാര്‍ഥന എന്നിവ നടന്നു.

സയ്യിദ് താഹ സഖാഫി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, മുത്വലിബ് സഖാഫി, ഇബ്‌റാഹീം സഖാഫി കുമ്മോളി, റാഷിദ് ബുഖാരി, ടി ടി അബൂബക്കര്‍ ഫൈസി, മുഹമ്മദ് അസ്ഹരി സംബന്ധിച്ചു.

 

Latest