Connect with us

National

വീണ്ടും ഞെട്ടിച്ച് ഹിൻഡൻബർഗ്; സെബി ചെയർപേഴ്സൻ മാധബി പുരി ബുച്ചിന് അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപമെന്ന് വെളിപ്പെടുത്തൽ

ഈ ബന്ധം കാരണമാണ് അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു

Published

|

Last Updated

ന്യൂഡൽഹി | അദാനി ഗ്രൂപ്പിനെതിരെ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച്. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർഗ് വെളിപ്പെുത്തിയിരിക്കുന്നത്. ഈ ബന്ധം കാരണമാണ് അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട വലിയ വിവരം പുറത്തുവരുമെന്ന് ഇന്ന് രാവിലെ ഹിൻഡൻബർഗ് എക്സ് പോസ്റ്റിൽ കുറിച്ചിരുന്നു. രാത്രിയോടെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവിട്ടിരിക്കുന്നത്.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വൻ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു.

അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വൻ തട്ടിപ്പ് നടത്തുന്നതായി കഴിഞ്ഞ വർഷം ജനുവരിയിൽ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ക​ട​ലാ​സ് ക​മ്പ​നി​ക​ള്‍ സ്ഥാ​പി​ച്ച് സ്വ​ന്തം ക​മ്പ​നി ഓ​ഹ​രി​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​മൊ​ഴു​ക്കി ഓ​ഹ​രി വി​ല​പെ​രു​പ്പി​ച്ചു​വെ​ന്നും ഈ ​ഓ​ഹ​രി​ക​ള്‍ ഈ​ട് ന​ല്‍കി വാ​യ്പ​ക​ള്‍ ല​ഭ്യ​മാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു അ​ദാ​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം. ഇതിനു പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തിയിരുന്നു. അ​ദാ​നി ഗ്രൂ​പ് ഓ​ഹ​രി​ക​ളു​ടെ വി​പ​ണി മൂ​ല്യ​ത്തി​ല്‍ ഏ​ക​ദേ​ശം 12.5 ല​ക്ഷം കോ​ടി​രൂ​പ​യു​ടെ ഇടിവാണ് അന്നുണ്ടായത്.