Education
ദേശീയ ടെസ്റ്റിങ് ഏജന്‍സിയില്‍ സമൂല മാറ്റം വേണം, നീറ്റ് പരീക്ഷ ഓണ്‍ലൈന്‍ ആക്കണം; ശിപാര്‍ശയുമായി ഉന്നതതല കമ്മിറ്റി
ദേശീയ തലത്തില്‍ പരീക്ഷകളില്‍ കാതലായ മാറ്റം നിര്‍ദേശിക്കുന്നതാണ് റിപോര്‍ട്ട്.

ന്യൂഡല്‍ഹി | നീറ്റ് പരീക്ഷ ഓണ്‍ലൈന്‍ ആക്കണമെന്ന പ്രധാന ശിപാര്‍ശയുമായി ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ ഉന്നത തല കമ്മിറ്റിയുടെ റിപോര്‍ട്ട്. ദേശീയ തലത്തില്‍ പരീക്ഷകളില്‍ കാതലായ മാറ്റം നിര്‍ദേശിക്കുന്നതാണ് റിപോര്‍ട്ട്. വിഷയത്തില്‍ ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തും.
ദേശീയ ടെസ്റ്റിങ് ഏജന്‍സിയില്‍ (എന്‍ ടി എ) സമൂല മാറ്റം ആവശ്യമാണെന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നു. ദേശീയ തലത്തിലെ പ്രവേശന പരീക്ഷകള്‍ മാത്രമായിരിക്കണം എന്‍ ടി എ നടത്തേണ്ടത്. റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ നടത്തില്ല.
അടുത്ത വര്‍ഷം ഏജന്‍സി പുനക്രമീകരിക്കണം. 10 പുതിയ പോസ്റ്റുകള്‍ ഏജന്‍സിയില്‍ ക്രമീകരിക്കണം. പരാതികള്‍ പരിശോധിക്കാന്‍ ദേശീയ തലത്തില്‍ സമിതി വേണമെന്നും ശിപാര്‍ശയുണ്ട്. ഇവ ഉള്‍പ്പെടെ 101 ശിപാര്‍ശകളാണ് റിപോര്‍ട്ടിലുള്ളത്.