Connect with us

Kerala

കോടതി ഉത്തരവുകള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു. മതവിദ്വേഷം വളര്‍ത്തുന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു.

Published

|

Last Updated

കൊച്ചി | കോടതി ഉത്തരവുകളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയും മതവിദ്വേഷം വളര്‍ത്തുന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. തിരുവനന്തപുരത്ത് കാപ്പ ചുമത്തി ജയിലിലടച്ച ബി ജെ പി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ തെറ്റായ സമീപനങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

വിധിപ്രസ്താവത്തിന്റെ യഥാര്‍ഥ നിയമവശങ്ങള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കാതെ, ഇതിനെ മതപരമായ രീതിയിലേക്ക് തിരിച്ചുവിട്ട് വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ ചാനലുകള്‍ വാര്‍ത്ത ചമയ്ക്കുകയായിരുന്നു എന്ന് കോടതി പറഞ്ഞു. ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താനും മതപരമായ രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ഇടയാക്കുന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

അംഗീകൃത മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരം സമീപനങ്ങള്‍ ഉണ്ടാകാറില്ലെന്നും, എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉത്തരവാദിത്തമില്ലാത്തതും തെറ്റായതുമായ നീക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു.

Content Highlights:
The Kerala High Court has strongly criticized online media platforms for misinterpreting court orders and judgements. The court observed that sensationalized reporting by certain YouTube channels distorts the actual legal proceedings. It emphasized the need for responsible journalism and accurate reporting on legal matters.

 

Latest