Kerala
കനത്ത മഴ: മട്ടാഞ്ചേരി പാലത്തിലേക്ക് മരം കടപുഴകി വീണ് ദമ്പതികള്‍ക്ക് പരിക്ക്
ആലപ്പുഴ സ്വദേശി ഉനൈസിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്.
ആലപ്പുഴ|കനത്ത മഴയെ തുടര്‍ന്ന് മട്ടാഞ്ചേരി പാലത്തിലേക്ക് മരം കടപുഴകി വീണ് ദമ്പതികള്‍ക്ക് പരിക്ക്. ആലപ്പുഴ സ്വദേശി ഉനൈസിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം.
ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ മഴ പെയ്തപ്പോള്‍ ഇരുവരും വാഹനം റോഡരികിലൊതുക്കി വെയ്റ്റിംഗ് ഷെഡില്‍ കയറി നില്‍ക്കുകയായിരുന്നു. മഴ മാറിയപ്പോള്‍ തിരിച്ച് ബൈക്കില്‍ കയറാന്‍ പോകുന്നതിനിടെയാണ് മരം വീണത്. ഉടന്‍ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു.







