Connect with us

rain alert

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം|  സംസ്ഥാനത്ത് ഇന്നും അതിതീവ്രമായ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ മധ്യ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഇതിനാല്‍ കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു, ബാക്കി ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നു. തമിഴ്നാടിന് മുകളിലുള്ള അന്തരീക്ഷച്ചുഴിയും ബംഗാള്‍ ഉള്‍കടല്‍വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുമാണ് മഴ്ക്ക് കാരണം.

 

Latest