Connect with us

Kerala

കനത്ത മഴ: ജലനിരപ്പ് ഉയരുന്നു, നദികളില്‍ ജാഗ്രതാ നിര്‍ദേശം; മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Published

|

Last Updated

തിരുവനന്തപുരം| കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നദികളിലെ ജലനിരപ്പ് ഉയരുന്നു. ഇതേതുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, കാസര്‍കോട് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, മൊഗ്രാല്‍ എന്നീ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി ജിഡി സ്റ്റേഷന്‍), കാസര്‍കോട്: കരിയങ്കോട് (ഭീമ നദി സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍ ), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍) എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അറിയിപ്പുണ്ട്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 

 

Latest