Connect with us

National

കനത്ത മഴ; മഴക്കോട്ടിട്ട് ജനങ്ങളെ ആശ്വസിപ്പിക്കാന്‍ നേരിട്ടെത്തി എംകെ സ്റ്റാലിന്‍

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവിതരണത്തിനും സ്റ്റാലിന്‍ നേതൃത്വം നല്‍കി.

Published

|

Last Updated

ചെന്നൈ| കനത്ത മഴയുള്ള തമിഴ്നാട്ടില്‍ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ നേരിട്ടെത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. എഗ്മോര്‍, ഡൗടോണ്‍, കെഎന്‍ ഗാര്‍ഡന്‍, പാടലം, പാഡി ബ്രിഡ്ജ്, ബാബ നഗര്‍, ജികെഎം കോളനി, ജവഹര്‍ നഗര്‍, പേപ്പര്‍ മില്‍ റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. പലയിടത്തും മുട്ടൊപ്പം വെള്ളത്തിലാണ് സ്റ്റാലിന്‍ ഇറങ്ങി നടന്നത്. ഒരിടത്ത് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവിതരണത്തിനും അദ്ദേഹം നേതൃത്വം നല്‍കി.

മഴക്കോട്ടിട്ടാണ് സ്റ്റാലിന്‍ സന്ദര്‍ശനം നടത്തിയത്. മഴയുടെ പശ്ചാത്തലത്തില്‍ രണ്ടു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിമാരായ കെഎന്‍ നെഹ്റു, ശേഖര്‍ ബാബു, ചീഫ് സെക്രട്ടറി ഇറൈ അംബു, ചെന്നൈ കോര്‍പറേഷന്‍ കമ്മിഷണര്‍ ഗഗന്‍ദീപ് സിങ് ബേദി, ഡിജിപി ശൈലേന്ത്ര ബാബു തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈയ്ക്ക് പുറമെ കാഞ്ചീപുരം അടക്കമുള്ള വടക്കന്‍ തമിഴ്‌നാട്ടിലും ശക്തമായ മഴയാണ്. കൂടുതൽ ചിത്രങ്ങളും വീഡിയോകളും:


 

 

---- facebook comment plugin here -----

Latest