Connect with us

KSEB

കനത്ത മഴ; കെ എസ് ഇ ബിക്ക് നഷ്ടം 24.24 കോടി

7.72 ലക്ഷത്തിലധികം ഉപഭോക്താക്കൾക്കാണ് വൈദ്യുതി തടസ്സപ്പെട്ടത്

Published

|

Last Updated

തിരുവനന്തപുരം | കഴിഞ്ഞ മാസം സംസ്ഥാനത്തുണ്ടായ ശക്തമായ മഴയിൽ കെ എസ് ഇ ബിയുടെ നഷ്ടം 24.24 കോടി രൂപയാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. 5,165 വിതരണ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടു. 7.72 ലക്ഷത്തിലധികം ഉപഭോക്താക്കൾക്കാണ് വൈദ്യുതി തടസ്സപ്പെട്ടത്.

100 വിതരണ ട്രാൻസ്‌ഫോർമറുകൾക്ക് കേടുപാടുണ്ടായി. ഇതിൽ 28 എണ്ണം കോട്ടയം ജില്ലയിലാണ്. ഹൈ ടെൻഷൻ ലൈനുകളിൽ 600 പോസ്റ്റുകളും ലോ-ടെൻഷൻ ലൈനുകളിൽ 2,061 പോസ്റ്റുകളും തകർന്നു. ഹൈ ടെൻഷൻ കമ്പികൾ 488 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 8,156 സ്ഥലങ്ങളിലും പൊട്ടിവീണതായും മന്ത്രി പറഞ്ഞു.

വാങ്ങുന്നത് 1,149 മെഗാവാട്ട് വൈദ്യുതി
തിരുവനന്തപുരം | ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളം ദീർഘകാല കരാറുകളിലൂടെ 1,149 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.
ഇതിന് പുറമെ സംസ്ഥാനത്തിനകത്തുള്ള സോളാർ, വിൻഡ്, സ്‌മോൾ ഹൈഡ്രോ ജനറേറ്റർ തുടങ്ങിയവ മുഖേനെയും വൈദ്യുതി വാങ്ങുന്നുണ്ട്. ഇങ്ങനെ ലഭ്യമാകുന്ന വൈദ്യുതി മതിയാകാതെ വരുന്ന സാഹചര്യങ്ങളിൽ പവർ എക്‌സ്‌ചേഞ്ചുകൾ മുഖേനെ വൈദ്യുതി വാങ്ങുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest