Connect with us

Ongoing News

ത്വാഇഫിൽ കനത്ത മഴ; അൽ ഹദാ റോഡ് താൽക്കാലികമായി അടച്ചു

ഇടിമിന്നലോട് കൂടിയുള്ള  കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Published

|

Last Updated

ത്വാഇഫ് | മക്ക, മദീന, അബഹ, തായിഫ്   എന്നിവടങ്ങളിൽ മഴ ലഭിച്ചു മക്ക ഗവര്ണറേറ്റിലെ ത്വാഇഫിലും പരിസര  പ്രദേശങ്ങളിലുമാണ്  കനത്ത മഴ ലഭിച്ചത്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ, മക്ക, മദീന, അൽബാഹ തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാലയങ്ങൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

ഇടിമിന്നലോട് കൂടിയുള്ള  കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

താഴ്‌വരകളിലും ചതുപ്പുനിലങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ തായിഫ് മുനിസിപ്പാലിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി,മഴയെ തുടർന്ന് ജലശേഖരണം  റിപ്പോർട്ട് ചെയ്താൽ  മുനിസിപ്പൽ കമ്മ്യൂണിക്കേഷൻസിന്റെ  ഫോൺ നമ്പർ 940 വഴി റിപ്പോർട്ട് ചെയ്യാൻ മുൻസിപ്പാലിറ്റി പൗരന്മാർക്ക് നിർദ്ദേശം നൽകി.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് തായിഫ് മുനിസിപ്പാലിറ്റി 50 ഫീൽഡ് ടാസ്‌ക് ഫോഴ്‌സിനെ സജ്ജരാക്കിയതായി തായിഫ് മേയർ എഞ്ചിനിയർ നാസർ ബിൻ ദൈഫല്ലാഹ് അൽ- റുഹൈലി പറഞ്ഞു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് അൽ-ഹദ റോഡ് ഇരു ദിശകളിലേക്കും താൽക്കാലികമായി  അടച്ചതായി റോഡ് സെക്യൂരിറ്റി ഫോഴ്‌സ് അറിയിച്ചു.

ഞായറാഴ്ച മുതൽ അടുത്ത വ്യാഴാഴ്ച വരെ അസീർ മേഖലയിലും ഹായിൽ, അൽ-ഖാസിം, നജ്‌റാൻ, ജസാൻ, മക്ക അൽ മുഖറമ, റിയാദ്, അൽ- ഷർഖിയ എന്നീ ഗവർണ്ണറേറ്റുകളിലും മിതമായതോ കനത്തതോ  കാറ്റിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  അറിയിച്ചു.

Latest