warming
സംസ്ഥാനത്ത് ചൂട് കൂടും ; മൂന്ന് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
പകല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണം
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. തിരുവന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മുന്നറിയിപ്പിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഞാറാഴ്ചയും തിങ്കളാഴ്ചയും കോഴിക്കോട് 37 ഡിഗ്രി വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പകല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.







