Connect with us

Kerala

സംസ്ഥാനത്ത് ചൂട് കൂടും: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ചൂടുകൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് . കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 3മുതല്‍ 4 ഡിഗ്രി വരെ സാധാരണയേക്കാള്‍ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.

കണ്ണൂര്‍ ജില്ലയില്‍ 38ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ആലപ്പുഴയില്‍ 36ഡിഗ്രി സെല്‍ഷ്യസ് വരെയും ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Latest