Connect with us

National

കാമുകിയെ കൊന്ന് സാമൂഹികമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ശേഷം യുവാവ് ജീവനൊടുക്കി

ലക്ഷ്മിയെന്ന യുവതിയെ കൊന്നതിനുശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു.

Published

|

Last Updated

ചെന്നൈ| കാമുകിയെ കൊന്ന് സാമൂഹികമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ധര്‍മാപുരിയിലാണ് സംഭവം. ലക്ഷ്മിയെന്ന യുവതിയെ കൊന്നതിനുശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. മുനിരാജ് എന്ന യുവാവും ലക്ഷ്മിയും പ്രണയത്തിലായിരുന്നു.

ഏഴുമാസം മുമ്പ് ലക്ഷ്മിയുടെ വിവാഹം മറ്റൊരാളുമായി കഴിഞ്ഞിരുന്നു. ഇതിന്റെ പകയിലാണ് വീട്ടില്‍ ആളില്ലാത്ത സമയത്ത് മുനിരാജ് എത്തി ലക്ഷ്മിയെ കൊന്നത്. കൊന്നതിനുശേഷം യുവതിയുടെ മൃതദേഹം മുനിരാജ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശേഷം ഇയാള്‍ സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് കാമരാജനഗര്‍ അഡീഷണല്‍ സൂപ്രണ്ട് ഉദേഷ് പറഞ്ഞു.

 

 

Latest