Connect with us

Career Notification

പത്താം ക്ലാസും ഡ്രൈവിംഗും കൈയിലുണ്ടോ, സി ഐ എസ് എഫിൽ അവസരമുണ്ട്

496 കോൺസ്റ്റബിൾ ഒഴിവുകൾ, ശമ്പളം 21,700 മുതൽ

Published

|

Last Updated

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ കോൺസ്റ്റബിൾ, ഡ്രൈവർ, കോൺസ്റ്റബിൾ- ഡ്രൈവർ കം പമ്പ് ഓപറേറ്റർ (ഡ്രൈവർ ഫോർ ഫയർ സർവീസസ്) തസ്തികകളിലായി 496 ഒഴിവ്. അവസരം പുരുഷന്മാർക്ക് മാത്രം. ഫെബ്രുവരി 22നകം ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത- പത്താം ക്ലാസ്സ് ജയം, തത്തുല്യം, ഹെവി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, മൂന്ന് വർഷ ഡ്രൈവിംഗ് പരിചയം.

പ്രായം– 21-27. അർഹർക്ക് നിയമാനുസൃതം.
ശളമ്പളം-21,700-69,100, തിരഞ്ഞെടുപ്പ്- ശാരീരിക അളവ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കമ്പ്യൂട്ടറധിഷ്ഠിത ഓൺലൈൻ എഴുത്തു പരീക്ഷ എന്നിവ മുഖേന.

അപേക്ഷാഫീസ്- 100. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം- www.//cisfrectt.in ലിങ്ക് വഴി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ കൈയൊപ്പും പാസ്സ്പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം.

---- facebook comment plugin here -----

Latest