Connect with us

Kerala

പീഡന ആരോപണക്കേസ്; നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്‌

കൃത്യം നടന്നു എന്ന് ആരോപിക്കുന്ന സമയത്ത് നിവിന്‍ പോളി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് പോലീസ് കണ്ടെത്തി.

Published

|

Last Updated

കൊച്ചി | പീഡന ആരോപണക്കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്. കേസിലെ ആറാം പ്രതിയായിരുന്ന നിവിന്‍പോളിയെ പ്രതിസ്ഥാനത്ത് നിന്ന് കോതമംഗലം ഊന്നുകല്‍ പോലീസ് ഒഴിവാക്കി.പ്രതിപ്പട്ടികയില്‍ നിന്ന് നിവിനെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് പോലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

കൃത്യം നടന്നു എന്ന് ആരോപിക്കുന്ന സമയത്ത് നിവിന്‍ പോളി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് പോലീസ് കണ്ടെത്തി. പരാതിക്കാരി ഉന്നയിച്ച ആരോപണത്തില്‍ ഇതോടെ കഴമ്പില്ലെന്ന് വ്യക്തമായാതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തനിക്കെതിരായ പരാതി വ്യാജമെന്ന് നിവിന്‍ മൊഴി നല്‍കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനിലാണുണ്ടായിരുന്നത്. പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നും നിവിന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിരുന്നു.

അതേസമയം മറ്റുപ്രതികള്‍ക്കെതിരായ അന്വേഷണം തുടരുമെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest