Connect with us

Kozhikode

ജാമിഉല്‍ ഫുതൂഹിലെ ഹള്റ ആത്മീയ സംഗമം നാളെ

ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ ഭാഷണം നടത്തും. ഖാദിരിയ്യാ ത്വരീഖത്തിലെ ദിക്റുകളും ബൈത്തുകളും ക്രോഡീകരിച്ച ഖാദിരിയ്യ വിര്‍ദുകളാണ് ഹള്റയില്‍ പാരായണം ചെയ്യപ്പെടുന്നത്.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ എല്ലാ അറബി മാസവും അവസാനത്തെ വെള്ളിയാഴ്ച നടന്നു വരാറുള്ള ഹള്റത്തുല്‍ ഫുതൂഹ് ആത്മീയ സംഗമം നാളെ (വെള്ളി) മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കും. രോഗശമനം കൊണ്ട് ജനശ്രദ്ധ നേടിയ ഹള്റയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ സംബന്ധിക്കാറുണ്ട്. ഹള്റയില്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ ഭാഷണം നടത്തും.

വിഖ്യാത ആത്മീയ സരണിയായ ഖാദിരിയ്യാ ത്വരീഖത്തിലെ ദിക്റുകളും ബൈത്തുകളും ക്രോഡീകരിച്ച ഖാദിരിയ്യ വിര്‍ദുകളാണ് ഹള്റയില്‍ പാരായണം ചെയ്യപ്പെടുന്നത്. മജ്ലിസിന് സയ്യിദ് ശാഫി ബാഅലവി, സി പി ശാഫി സഖാഫി നേതൃത്വം നല്‍കും.

പ്രത്യേകം സജ്ജമാക്കിയ മുസ്വല്ലല്‍ മുഅ്മിനാത്തിലാണ് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്. മജ്ലിസില്‍ വിര്‍ദുല്ലത്വീഫും, ഹദ്ദാദ് റാത്തീബ് പാരായണവും തബറുക് വിതരണവും നടക്കും.

സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, സയ്യിദ് ഹാശിം ജീലാനി, അലിക്കുഞ്ഞി മുസ്‌ലിയാര്‍, ഹാഫിള് ശമീര്‍ അസ്ഹരി, ഹംസ മുസ്‌ലിയാര്‍, മുഹിയുദ്ദീന്‍ ബുഖാരി, സജീര്‍ ബുഖാരി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ സംബന്ധിക്കും.

 

---- facebook comment plugin here -----

Latest