Kozhikode
ഹള്റ ആത്മീയ സംഗമം നാളെ
പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഹള്‌റത്തുല്‍ ഖാദിരിയ്യ, ബദ്രിയ്യ എന്നിവ സംഗമത്തില്‍ നടക്കും.
നോളജ് സിറ്റി | ജാമിഉല്‍ ഫുതൂഹിലെ മാസാന്ത ആത്മീയ സംഗമം ഹള്റ നാളെ (വെള്ളി) നടക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന മജ്‌ലിസിന് പ്രമുഖ പണ്ഡിതന്മാരും സാദാത്തുക്കളും നേതൃത്വം നല്‍കും.
പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഹള്‌റത്തുല്‍ ഖാദിരിയ്യ, ബദ്രിയ്യ എന്നിവ സംഗമത്തില്‍ നടക്കും. സി പി ശാഫി സഖാഫി ദിക്ര്‍ മജ്‌ലിസിന് നേതൃത്വം നല്‍കും. സയ്യിദ് ശാഫി ബാ അലവി വളപട്ടണം പ്രാര്‍ഥന നടത്തും.
സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ഹാശിം ജീലാനി, ഇബ്‌റാഹീം സഖാഫി താത്തൂര്‍, സഹല്‍ ശാമില്‍ ഇര്‍ഫാനി, മുഹ്‌യിദ്ധീന്‍ ബുഖാരി, ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ, സി എസ് മുഹമ്മദ് ഫൈസി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ സംബന്ധിക്കും.
---- facebook comment plugin here -----



