Kerala
പാതിവില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള റെയ്ഡ് തുടരുകയാണ്.
കൊച്ചി| പാതിവില തട്ടിപ്പില്‍ പ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ഏഴു ദിവസം കൂടി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
പാതിവില തട്ടിപ്പില്‍ കണ്ണൂരില്‍ മാത്രം നഷ്ടമായത് 14 കോടി രൂപയാണെന്നാണ് വിവരം. 5,000ത്തിലേറെ പേരാണ് തട്ടിപ്പിന് ഇരയായത്. എന്നാല്‍, 2,100 പേര്‍ മാത്രമാണ് പരാതി നല്‍കിയത്. സീഡ് സൊസൈറ്റി തന്നെയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. പദ്ധതിയില്‍ വിശ്വാസം ഉറപ്പിക്കാന്‍ പോലീസ് അസോസിയേഷന്‍ വഴി കിറ്റ് വിതരണവും പ്രതികള്‍ നടത്തിയതായും പറയുന്നു.







