Connect with us

Ongoing News

ഹജ്ജ് :മിനായിലെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി ഹജ്ജ്, ഉംറ മന്ത്രാലയം

ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിപുലമായ ആസൂത്രണം ഏകോപിപ്പിച്ചുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സഊദി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Published

|

Last Updated

മിന | ഹജ്ജ് തീര്‍ഥാടനത്തിലെ പ്രധാന കൂടാരങ്ങളുടെ നഗരമായ മിനയിലേക്കും കല്ലേറ് കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ജംറകളിലേക്കുള്ള തീര്‍ഥാടകരുടെ ഗതാഗതം നിയന്ത്രിക്കുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഹജ്ജ് സീസണിലുടനീളം തീര്‍ത്ഥാടക സുരക്ഷയും യാത്രയും ഉറപ്പാക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിപുലമായ ആസൂത്രണം ഏകോപിപ്പിച്ചുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സഊദി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹജ്ജ് വേളയില്‍ അനുഭവപ്പെടുന്ന തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യാത്രാ ഷെഡ്യൂളുകള്‍ പാലിക്കണമെന്നും സുരക്ഷിതമായ ഹജ്ജ് ഉറപ്പാക്കാന്‍ നിയമങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം തീര്‍ഥാടകരോട് ആവശ്യപ്പെട്ടു.

Latest