Connect with us

From the print

ഹജ്ജ് കമ്മിറ്റി യോഗം: കണ്ണൂർ ഹജ്ജ് ഹൗസ് നിർമാണവുമായി മുന്നോട്ട്

രണ്ടാമത്തെ ഹജ്ജ് ഹൗസ് നിർമിക്കുന്നതോടെ രണ്ട് ഹജ്ജ് ഹൗസുള്ള രാജ്യത്തെ ഏക സംസ്ഥാനവുമാകും കേരളം.

Published

|

Last Updated

കോഴിക്കോട് | കണ്ണൂർ ഹജ്ജ് ഹൗസ് നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഇന്നലെ ചേർന്ന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഹജ്ജ് ഹൗസ് നിർമിക്കാൻ കിൻഫ്രയുടെ സ്ഥലം ലഭ്യമായിട്ടുണ്ട്. നിലവിൽ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. രണ്ടാമത്തെ ഹജ്ജ് ഹൗസ് നിർമിക്കുന്നതോടെ രണ്ട് ഹജ്ജ് ഹൗസുള്ള രാജ്യത്തെ ഏക സംസ്ഥാനവുമാകും കേരളം.

ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. ഹജ്ജ് 2025 ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ റിപോർട്ട് അസ്സി. സെക്രട്ടറി അവതരിപ്പിച്ചു.
ഹാജിമാർക്ക് കുറ്റമറ്റ രീതിയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഹജ്ജ് കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും യാത്രാ ക്രമീകരണങ്ങൾക്കും യാത്രക്ക് മുമ്പും ഉള്ള കാര്യങ്ങൾ ഒരുക്കുന്നതിൽ വളരെ ശ്രദ്ധയാണ് സംസ്ഥാന സർക്കാറും ന്യൂനപക്ഷ ക്ഷേമ വകുപ്പും ചെലുത്തുന്നതെന്നും കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നും നല്ല രീതിയിലാണ് ഹാജിമാരെ യാത്രയാക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.

അടുത്ത വർഷത്തെ ഹജ്ജ് ക്യാമ്പ് കഴിഞ്ഞ വർഷത്തെപ്പോലെ സംഘടിപ്പിക്കുന്നതിന് മുന്നൊരുക്കങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.

കോഴിക്കോടും കൊച്ചിയിലും കഴിഞ്ഞ വർഷത്തെപ്പോലെയും കണ്ണൂരിൽ താത്്കാലിക ഹജ്ജ് ക്യാമ്പിന് സ്ഥലവും മറ്റ് സൗകര്യങ്ങളും കണ്ടെത്തുന്നതിനും അംഗങ്ങളായ മുഹമ്മദ് റാഫി പി പി, ഒ വി ജാഫർ, ഷംസുദ്ദീൻ അരീഞ്ചിറ എന്നിവരെ യോഗം ചുമതലപ്പെടുത്തി.
പി വി അബ്ദുൽ വഹാബ് എം പി, അഡ്വ. പി മൊയ്തീൻകുട്ടി, മുഹമ്മദ് റാഫി പി പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മെമ്പർമാരായ പി വി അബ്ദുൽ വഹാബ് എം പി, ഉമ്മർ ഫൈസി മുക്കം, മുഹമ്മദ് റാഫി പി പി, അക്ബർ പി ടി, അഷ്‌കർ കോരാട്, അഡ്വ. പി മൊയ്തീൻകുട്ടി, ജാഫർ ഒ വി, ഷംസുദ്ദീൻ അരിഞ്ചിറ, അനസ് എം എസ്, മുഹമ്മദ് സക്കീർ യോഗത്തിൽ പങ്കെടുത്തു. അസ്സി. സെക്രട്ടറി ജാഫർ കെ കക്കൂത്ത് സ്വാഗതം പറഞ്ഞു.

---- facebook comment plugin here -----

Latest