Kerala
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന് ഇന്ന് മര്‍കസില്‍ സ്വീകരണം
സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ മര്‍കസിന്റെ ആദരവ് നല്‍കും.
കോഴിക്കോട് | കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ 2024-27 വര്‍ഷത്തെ ചെയര്‍മാനായി ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന് ഇന്ന് (ബുധന്‍)മര്‍കസില്‍ സ്വീകരണം നല്‍കും. രാവിലെ 10 ന് മസ്ജിദുല്‍ ഹാമിലി പരിസരത്ത് ദഫ്മുട്ടിന്റെ അകമ്പടിയോടെ മര്‍കസ് കമ്മിറ്റി അംഗങ്ങളുടെയും ജാമിഅ ഉസ്താദുമാരുടെയും നേതൃത്വത്തില്‍ സ്വീകരിക്കും. ശേഷം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സ്വീകരണ സംഗമം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. വി പി എം ഫൈസി വില്യാപ്പള്ളി പ്രാര്‍ഥന നടത്തും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം അധ്യക്ഷത വഹിക്കും.
സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ മര്‍കസിന്റെ ആദരവ് നല്‍കും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, പി മുഹമ്മദ് യൂസുഫ്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, സി പി ഉബൈദുല്ല സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, മുഹമ്മദലി സഖാഫി വള്ളിയാട്, കെ വി ഉമറുല്‍ ഫാറൂഖ് ആശംസകളര്‍പ്പിച്ച് സംസാരിക്കും. സഖാഫി ശൂറയുടെയും ജാമിഅ സ്റ്റാഫ് കൗണ്‍സിലിന്റെയും മര്‍കസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും പ്രത്യേക ഉപഹാരങ്ങളും സ്വീകരണ സംഗമത്തില്‍ നല്‍കും.