Connect with us

Saudi Arabia

ഹജ്ജ് 2026: ആഭ്യന്തര തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കായി 73 കമ്പനികള്‍ക്ക് അംഗീകാരം

ഹജ്ജ് സീസണിന് മുന്നോടിയായി സേവന മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം.

Published

|

Last Updated

മക്ക | ഹജ്ജ് സീസണിന് മുന്നോടിയായി സേവന മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്ന തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കായി 73 കമ്പനികള്‍ക്ക് അംഗീകാരം നല്‍കിയതായി ഹജ്ജ് ഉംറ മന്ത്രാലയം. കര്‍ശനമായ സംഘടനാപരവും പ്രവര്‍ത്തനപരവുമായ ആവശ്യകതകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അംഗീകൃത വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചതിന് ശേഷമാണ് കമ്പനികളെ തിരഞ്ഞെടുത്തത്.

സഊദിയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് താമസം, ഗതാഗതം, കാറ്ററിംഗ്, വിവിധ ഓണ്‍-ഗ്രൗണ്ട് സപ്പോര്‍ട്ട് സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സംയോജിത സേവനങ്ങള്‍ നല്‍കുന്നതിന് ഓരോ കമ്പനിയും പൂര്‍ണ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തതായും ആഭ്യന്തര തീര്‍ഥാടകരുടെ സേവന നിലവാരം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനും കരാര്‍ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനുമായി രൂപകല്‍പന ചെയ്ത ഒരു സംയോജിത പ്രവര്‍ത്തന ചട്ടക്കൂടിന്റെ ഭാഗമായാണിതെന്നും മന്ത്രാലയം അറിയിച്ചു.

അംഗീകൃത സേവന ദാതാക്കളുടെ പട്ടിക നിയന്ത്രിക്കുന്നതിലൂടെ സേവന വിതരണത്തില്‍ സ്ഥിരത, വിശ്വാസ്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. അംഗീകൃത കമ്പനികളുടെ ഔദ്യോഗിക പട്ടിക അവലോകനം ചെയ്യാനും ക്രമീകരണങ്ങള്‍ നടത്തുമ്പോള്‍ അംഗീകൃത പ്ലാറ്റ്ഫോമുകള്‍ വഴി മാത്രം കരാറുകളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും, പരിശോധിച്ചുറപ്പിച്ചതും വിശ്വസനീയവുമായ സേവനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുകയും ചെയ്യുകയാണ് ഹജ്ജ് ഉംറ മന്ത്രാലയം ലക്ഷ്യമിടുന്നത്.

 

Latest