Connect with us

Kerala

ഗുരുവായൂര്‍ ദേവസ്വം അഴിമതി: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ ഹരജി സുപ്രീം കോടതി തള്ളി

ദേവസ്വം ഭാരവാഹികളുമായി ചേര്‍ന്ന് അനധികൃത നിയമനങ്ങള്‍ നടത്തിയെന്ന കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങളുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ക്കെതിരെയുള്ള അഴിമതി കേസുകള്‍ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.2011-13 കാലയളവില്‍ ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി അംഗമായിരിക്കെ തുഷാര്‍ വെള്ളാപ്പള്ളിയും, മറ്റ് ദേവസ്വം ഭാരവാഹികളുമായി ചേര്‍ന്ന് അനധികൃത നിയമനങ്ങള്‍ നടത്തിയെന്ന കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ജീവനക്കാരുടെ പ്രതിനിധിയായി ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിരുന്ന എ രാജുവിനെ ഫോര്‍മാന്‍ ഗ്രേഡ് ഒന്നായി നിയമിച്ചതും, കെ രഞ്ജിത്ത് എന്നയാളെ സിസ്റ്റം അനലിസ്റ്റായി നിയമിച്ചതും ചട്ടങ്ങള്‍ മറികടന്നാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വാദം

ഫോര്‍മാന്‍ ഗ്രേഡ് ഒന്നായി നിയമനം ലഭിച്ച എ രാജു വിരമിച്ച സാഹചര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റം ലഭിച്ചതിലൂടെ എ രാജുവിന് നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഒരു മാസത്തിനകം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

 

---- facebook comment plugin here -----

Latest