Connect with us

Shooting

അമേരിക്കയിലെ ഗുരുദ്വാരയില്‍ വെടിവെപ്പ്; രണ്ട് പേര്‍ക്ക് പരുക്ക്

ഇവരുടെ നില ഗുരുതരമാണ്.

Published

|

Last Updated

കാലിഫോര്‍ണിയ | അമേരിക്കയില്‍ സിഖ് ആരാധനാലയമായ ഗുരുദ്വാരയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. കാലിഫോര്‍ണിയയിലെ സാക്രാമെന്റോ കൗണ്ടിയിലാണ് സംഭവം.

സംഭവം വിദ്വേഷ കുറ്റവുമായി ബന്ധപ്പെട്ടതല്ലെന്നും പരസ്പരം അറിയുന്നവരാണ് വെടിവെച്ചതെന്നും കൗണ്ടി ഷറീഫിന്റെ ഓഫീസ് അറിയിച്ചു. മൂന്ന് പേര്‍ അടിപിടി കൂടുകയും പിന്നീടത് വെടിവെപ്പിലേക്ക് എത്തുകയുമായിരുന്നു.