Connect with us

Kerala

മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

ഒഡീഷ സ്വദേശി രാകേഷ് ബെഹ്‌റയാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

മൂവാറ്റുപുഴ| മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ പ്ലെവുഡ് കമ്പനിയിലെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ഒഡീഷ സ്വദേശി രാകേഷ് ബെഹ്‌റയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. രാകേഷിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ശരത് മാരനെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ഒരുമിച്ചായിരുന്നു താമസം. അവധി ദിവസമായതിനാല്‍ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയുമായിരുന്നു. തര്‍ക്കം കടുത്തതോടെ ശരത് മാരന്‍ തന്റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് രാകേഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.

രാകേഷിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് രാകേഷ് മരണപ്പെട്ടു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ശരത്തിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിക്കും. രാകേഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റിയിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest