Connect with us

drug trafficking

ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍

ബംഗാള്‍ സ്വദേശി ഫിറോസ് ഹൊസൈന്‍ ആണു പിടിയിലായത്

Published

|

Last Updated

കോട്ടയം | വില്‍പ്പനക്ക് കൊണ്ടുവന്ന 31.116 ഗ്രാം ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍. ചങ്ങനാശേരി പായിപ്പാട് നിന്നാണ് ബംഗാള്‍ സ്വദേശി ഫിറോസ് ഹൊസൈന്‍ എന്നയാളെ അറസ്റ്റ് ചെയ്തതെന്ന് എക്സൈസ് അറിയിച്ചു.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ എസ് ബിനു നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ എ എസ് ഉണ്ണികൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ ഷിജു, പി ബി ഗോപകുമാര്‍, ഡി അമല്‍ ദേവ്, ഡ്രൈവര്‍ റോഷി വര്‍ഗീസ് എന്നിവരും പങ്കെടുത്തു.