drug trafficking
വടകരയില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍
പശ്ചിമ ബംഗാള്‍ ഡുംഗോല്‍ സ്വദേശി മീറ്റു മുണ്ടോലി (33) നെയാണ് പിടിയിലായത്
കോഴിക്കോട് | ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ ഡുംഗോല്‍ സ്വദേശി മീറ്റു മുണ്ടോലി (33) നെയാണ് വടകര എസ് ഐ ധന്യാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് 4.5 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. വടകരയിലും പരിസര പ്രദേശങ്ങളിലും വില്‍പന നടത്തുന്നതിനായാണ് ഇയാള്‍ ബ്രൗണ്‍ഷുഗറുമായി എത്തിയത്. ആലുവയില്‍ നിന്ന് വരികയായിരുന്ന പ്രതിയെ വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പ്രതിയെ പിടികൂടിയത്. എസ് ഐ പ്രകാശന്‍, എ എസ് ഐ ബാലകൃഷ്ന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗണേശന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.







