army helicopter crashes
ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിനെ ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റി
അപകടത്തില്‍ വരുണിന് ഗുരുതരമായ പൊള്ളലേറ്റിരുന്നു.
ബെംഗളൂരു | സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് ജീവൻ നഷ്ടപ്പെട്ട നീലഗിരിയിലെ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏകയാളും ഗ്രൂപ്പ് ക്യാപ്റ്റനുമായ വരുണ്‍ സിംഗിനെ ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റി. അപകടത്തില്‍ വരുണിന് ഗുരുതരമായ പൊള്ളലേറ്റിരുന്നു. വെല്ലിംഗ്ടണ്ണിലെ ആശുപത്രിയില്‍ നിന്ന് സൂളൂരിലെ വ്യോമതാവളത്തിലെത്തിക്കുകയും പിന്നീട് ബെംഗളൂവിലേക്ക് വിമാനമാര്‍ഗം എത്തിക്കുകയുമായിരുന്നു.







