Connect with us

Kerala

ലക്കിടി- അടിവാരം റോപ് വേ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകരം

ചുരത്തിലെ ഗതാഗത തിരക്കിനും ടൂറിസം മേഖലയിലെ പുരോഗതിക്കും സഹായകമാകുന്ന പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യോഗ തീരുമാനം

Published

|

Last Updated

കല്‍പ്പറ്റ | മലബാറിന്റേയും പ്രത്യേകിച്ച് വയനാടിന്റേയും ടൂറിസം രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് സഹായകരമാകുന്ന ലക്കിടി- അടിവാരം റോപ് വേ പദ്ധതിക്ക് തത്വത്തില്‍ സര്‍ക്കാര്‍ അംഗീകാരം. തിരുവനന്തപുരത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം.

ചുരത്തിലെ ഗതാഗത തിരക്കിനും ടൂറിസം മേഖലയിലെ പുരോഗതിക്കും സഹായകമാവുന്ന പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.

തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫും കല്‍പ്പറ്റ എം എല്‍ എ അഡ്വ. ടി സിദ്ദീഖും തങ്ങളുടെ മണ്ഡലത്തിന്റെ ടൂറിസം വികസനത്തില്‍ പ്രധാന പദ്ധതിയായാണ് ഇതിനെ കാണുന്നത്. 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോപ്വേ വയനാടന്‍ ചുരത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കുവാന്‍ വിനോദസഞ്ചാരികള്‍ക്ക് സഹായകമാവും.

യോഗത്തില്‍ എം എല്‍ എമാരായ ലിന്റോ ജോസഫ്, ടി സിദ്ദീഖ്, ടൂറിസം സെക്രട്ടറി ശ്രീനിവാസ്, വയനാട് കലക്ടര്‍ ഡോ. രേണു രാജ്, കോഴിക്കോട് കലക്ടര്‍ എ ഗീത, വയനാട് ചേമ്പര്‍ ഓഫ് കോമേഴ്സ് ഭാരവാഹികളായ ജോണി പാറ്റാനി, ഇ പി മോഹന്‍ദാസ്, മോഹന്‍ ചന്ദ്രഗിരി, ബേബി നിരപ്പത്ത് പങ്കെടുത്തു.

---- facebook comment plugin here -----

Latest