calicut university
കാലിക്കറ്റിലെ അധ്യാപക നിയമനങ്ങളിലും ഗവർണർ അന്വേഷണത്തിന്
വിവിധ പഠനവിഭാഗങ്ങളിലെ അധ്യാപക നിയമനങ്ങൾക്കെതിരെ ഗവർണർക്ക് നേരത്തേ തന്നെ പരാതി ലഭിച്ചിരിന്നു.

തേഞ്ഞിപ്പലം | കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾക്കെതിരെയും അന്വേഷണം നടത്താൻ ചാൻസലറായ ഗവർണറുടെ നീക്കം. സർവകലാശാലയിലെ ഹിസ്റ്ററി, എജ്യുക്കേഷൻ, കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് മലയാളം, സൈക്കോളജി, സ്റ്റാറ്റി, ഫിലോസഫി, റഷ്യൻ ആൻഡ് കമ്പാരറ്റീവ് ലിറ്ററേച്ചർ തുടങ്ങിയ വിവിധ പഠനവിഭാഗങ്ങളിലെ അധ്യാപക നിയമനങ്ങൾക്കെതിരെ ഗവർണർക്ക് നേരത്തേ തന്നെ പരാതി ലഭിച്ചിരിന്നു.
പി എച്ച് ഡി പ്രബന്ധം കോപ്പിയടിച്ചയാൾക്ക് റഷ്യൻ ഡിപ്പാർട്ട്മെന്റിൽ നൽകിയ നിയമനം, സിൻഡിക്കേറ്റംഗത്തിന്റെ ഭാര്യയെ സ്റ്റാറ്റി ഡിപ്പാർട്ട്മെന്റിൽ അധ്യാപികയാക്കിയത് ഉൾപ്പെടെയുള്ള പരാതികൾ ചാൻസലറുടെ ഫയലിലുണ്ട്. ഇത് കൂടാതെ ചില പരാതികൾ ഹൈക്കോടതിയുടെ പരിഗണനയിലുമുണ്ട്.
---- facebook comment plugin here -----