Connect with us

mamatha vs dhankar

മുഖ്യമന്ത്രിയെ സര്‍വകലാശാലകളുടെ ചാന്‍സിലറാക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ നീക്കം

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സ്വകാര്യ സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുക്കാതിരുന്നത് ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു

Published

|

Last Updated

കൊല്‍ക്കത്ത | ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നും മാറ്റാനൊരുങ്ങി പശ്ചിമ ബംഗാള്‍. ഇതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു അറിയിച്ചു. സര്‍വകലാശാലകളുടെ സുഗമമായ നടത്തിപ്പിന് ഗവര്‍ണറെ മാറ്റി ചാന്‍സിലര്‍ സ്ഥാനത്തേക്ക് മുഖ്യമന്ത്രിയെ കൊണ്ടുവരുന്നത് സജീവ പരിഗണനയില്‍ ഉണ്ടെന്നാണ് മന്ത്രി അറിയിച്ചത്.

സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ചില ഫയലുകള്‍ ഗവര്‍ണര്‍ പിടിച്ചുവെക്കുന്നത് കാലതാമസം ഉണ്ടാക്കുന്നവെന്ന് അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നുണ്ട്. നിയമവിരുദ്ധമായി ഗവര്‍ണര്‍ ചില നടപടികള്‍ എടുക്കുന്നതുകൊണ്ട് കൂടിയാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സ്വകാര്യ സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുക്കാതിരുന്നത് ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു.

 

Latest