Connect with us

Editors Pick

ഐഫോണിനെ വെല്ലാൻ ഗൂഗിൾ പിക്സൽ 11 ഉടനെത്തും; ഡിസൈനിലും കരുത്തിലും വൻ മാറ്റങ്ങൾ!

മെലിഞ്ഞ ബെസലുകളും പുത്തൻ പ്രോസസറും പ്രധാന ആകർഷണങ്ങൾ

Published

|

Last Updated

ന്യൂഡൽഹി | ഗൂഗിളിന്റെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ പരമ്പരയായ പിക്സൽ 11 നെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ പുറത്തുവന്നു. നിലവിലെ പിക്സൽ മോഡലുകളുടെ ഐക്കോണിക് ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ പരിഷ്കരിച്ച രൂപത്തിലാണ് പുതിയ ഫോൺ എത്തുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഡിസ്‌പ്ലേയിലെ ബെസലുകൾ കുറച്ചിരിക്കുന്നു എന്നതാണ്. ഇത് ഫോണിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.

പിക്സൽ ഫോണുകളുടെ പ്രത്യേകതയായ തിരശ്ചീനമായ ക്യാമറ ബാറിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻ മോഡലുകളിലെ ടു ടോൺ ഫിനിഷിന് പകരം പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള ക്യാമറ മോഡ്യൂളാണ് റെൻഡറുകളിൽ കാണുന്നത്. 6.3 ഇഞ്ച് എൽ ടി പി ഒ അമോലെഡ് ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഫോണിനുണ്ടാവുക.

ഹാർഡ്‌വെയറിലും വലിയ മാറ്റങ്ങൾ ഗൂഗിൾ ലക്ഷ്യമിടുന്നുണ്ട്. ഗൂഗിളിന്റെ സ്വന്തം ടെൻസർ ജി 6 ചിപ്‌സെറ്റായിരിക്കും ഫോണിന് കരുത്ത് പകരുക. ഇത് 2 എൻ എം പ്രോസസ്സിൽ അധിഷ്ഠിതമായിരിക്കും. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി സാംസങ് മോഡത്തിന് പകരം മീഡിയടെക് എം 90 മോഡം ഉപയോഗിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

12 ജി ബി റാം, 128 ജി ബി മുതൽ ആരംഭിക്കുന്ന സ്റ്റോറേജ്, ക്യു ഐ 2 മാഗ്നറ്റിക് സപ്പോർട്ടോടു കൂടിയ 5000 എം എ എച്ച് ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. 2026 ഓഗസ്റ്റിൽ ഫോൺ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 799 ഡോളർ (ഏകദേശം 75,200 രൂപ) ആയിരിക്കും ഇതിന്റെ പ്രാരംഭ വില.

Summary

Leaked renders of the upcoming Google Pixel 11 suggest a more modern design with significantly thinner bezels and a revamped blacked-out camera module. The device is expected to feature the new Tensor G6 chip and a MediaTek M90 modem for improved performance and connectivity. Anticipated to launch in August 2026, the Pixel 11 will likely start at a price point of around $799.

Latest