Connect with us

National

ഗൂഗിൾ ജെമിനി പ്രവർത്തനം തടസ്സപ്പെട്ടു; ദുരിതത്തിലായി ആയിരക്കണക്കിന് ഉപയോക്താക്കൾ

ഇന്ത്യൻ സമയം രാത്രി 9.34ന് യു എസിൽ ആറായിരത്തോളം ആളുകൾ തകരാർ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ, മിനിറ്റുകൾക്കുള്ളിൽ തന്നെ പരാതി നൽകിയവരുടെ എണ്ണം പതിനായിരത്തോട് അടുക്കുകയായിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | ഗൂഗിളിന്റെ ജനപ്രിയ നിർമിത ബുദ്ധി (Artificial Intelligence) സേവനമായ ഗൂഗിൾ ജെമിനി വ്യാപകമായ സാങ്കേതിക തകരാർ നേരിട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 മുതൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്കാണ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ സാധിക്കാതെ വന്നത്. വെബ്‌സൈറ്റുകളുടെയും ഓൺലൈൻ സേവനങ്ങളുടെയും തകരാറുകൾ തത്സമയം നിരീക്ഷിക്കുന്ന പ്രമുഖ പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം പതിനായിരത്തിനടുത്ത് ആളുകൾ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ സമയം രാത്രി 9.34ന് യു എസിൽ ആറായിരത്തോളം ആളുകൾ തകരാർ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ, മിനിറ്റുകൾക്കുള്ളിൽ തന്നെ പരാതി നൽകിയവരുടെ എണ്ണം പതിനായിരത്തോട് അടുക്കുകയായിരുന്നു. ഇന്ത്യയിൽ പത്ത് മണിയോടെ ആയിരത്തിലധികം തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തു. തടസ്സങ്ങൾ നേരിട്ടവരിൽ ഭൂരിഭാഗം ആളുകളും ജെമിനിയുടെ എ ഐ ജനറേഷൻ ഫംഗ്ഷൻ ഉപയോഗിക്കുമ്പോഴാണ് പ്രശ്നങ്ങൾ നേരിട്ടതെന്ന് ഡൗൺഡിറ്റക്ടർ വ്യക്തമാക്കി. വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിലും പുതിയ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതിലുമാണ് പ്രധാനമായും തകരാർ അനുഭവപ്പെട്ടത്.

സാങ്കേതിക തകരാറിനെക്കുറിച്ച് ഗൂഗിളിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണങ്ങൾക്കായി ഉപയോക്താക്കൾ കാത്തിരിക്കുകയാണ്. തകരാർ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് സൂചന.

Content Highlights

Google’s Gemini AI platform experienced a major outage on Thursday, affecting nearly 10,000 users globally according to Downdetector. Most users reported issues with the platform’s AI generation functionality during the disruption.

---- facebook comment plugin here -----

Latest