Connect with us

International

എല്ലാ മേഖലകളിലും എ ഐ സ്വാധീനം ഉണ്ടാകുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

നിങ്ങളെ അസിസ്റ്റ് ചെയ്യാനുള്ള എല്ലാ രീതികളും ജെമിനിയിൽ ഉണ്ടെന്നും, അതുകൊണ്ടുതന്നെ ഇത്തരം ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

വാഷിംഗ്ടൺ | കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിക്ക മിക്ക ജോലികളും ഓപ്ഷണൽ ആക്കുമെന്ന് ഇലോൺ മസ്‌ക് പറഞ്ഞത്. ഇപ്പോൾ ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും. ഭാവിയിൽ നമ്മൾ ഇടപെടുന്ന എല്ലാ മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം ഉണ്ടാകുമെന്നാണ് ഗൂഗിൾ സിഇഒ പറയുന്നത്. പ്രശസ്ത ടെക് യൂ ട്യൂബർ ഹിൽസൺ വേൾഡുമായി സംസാരിക്കുകയായിരുന്നു സുന്ദർ.

നിങ്ങളെ അസിസ്റ്റ് ചെയ്യാനുള്ള എല്ലാ രീതികളും ജെമിനിയിൽ ഉണ്ടെന്നും, അതുകൊണ്ടുതന്നെ ഇത്തരം ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ജെമിനി വികസിപ്പിച്ചിരിക്കുന്നത് കൂടുതൽ യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയാണെന്നും സുന്ദർ പിച്ചൈ പറഞ്ഞു. ജെമിനി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനുഭവം മികച്ചതാക്കുന്നു. ഇത് കാര്യങ്ങളുടെ സംഗ്രഹം കൂടുതൽ എളുപ്പമാക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നു. ജെമിനിക്ക് നമ്മുടെ ഇമെയിലുകൾ എളുപ്പത്തിൽ സംഗ്രഹിക്കാൻ കഴിയുമെന്നും മെയിലുകൾ എളുപ്പത്തിൽ അയക്കാനും സാധിക്കുമെന്നും ഗൂഗിൾ സിഇഒ പറഞ്ഞു.

യൂട്യൂബ് ഉൾപ്പെടെ ഗൂഗിളുമായി ബന്ധപ്പെട്ട മറ്റു പ്ലാറ്റ്ഫോമുകളും ആയി ജെമിനി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഇത് ഒരു മൾട്ടി മോഡൽ ആണെന്നും കാലക്രമേണ ഇതിൽ ശബ്ദം ഉപയോഗിച്ച് കാര്യങ്ങൾ നിർദ്ദേശിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ വർഷങ്ങൾ ആയി ലോകത്തെക്കുറിച്ചുള്ള വിപുലമായ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ജെമിനി കൂടുതൽ സത്യങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും ഗൂഗിൾ സിഇഒ ചൂണ്ടിക്കാട്ടി.

ഒരാൾക്ക് സംസാരിക്കാനോ സഹായം ചോദിക്കാനോ കഴിയുന്ന വിധത്തിലുള്ള എ ഐ വികാസത്തിന് വരും കാലത്ത് ലോകം സാക്ഷ്യം വഹിക്കും എന്നും അദ്ദേഹം പറഞ്ഞു. ജെമിനിയുടെ പശ്ചാത്തലത്തിൽ ഗൂഗിൾ അസിസ്റ്റൻസിന്റെ പ്രാധാന്യം കുറയുമോ എന്ന് ചോദ്യത്തിന് കാലക്രമേണ ജെമിനി ഗൂഗിൾ അസിസ്റ്റന്റിനെ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ഇത് രണ്ടും ഒന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പിക്സൽ ഉപഭോക്താക്കളിലും ജെമിനി വലിയ സ്വാധീനം ചെലുത്തിയതായും വിവരങ്ങളിൽ അഭിപ്രായം തേടുന്നതിന് അവർ ജെമിനിയെ ആശ്രയിക്കുന്നതായും സുന്ദർ പറഞ്ഞു.

Latest