Connect with us

Uae

സിറാജ് അബൂദബി റിപ്പോർട്ടർ റാശിദ് പൂമാടത്തിന് ഗോൾഡൻ വിസ

അബുദബിയിൽ നിന്നും ആദ്യമായാണ് ഒരു മാധ്യമ പ്രവർത്തകന് ഗോൾഡൻ വിസ ലഭിക്കുന്നത്.

Published

|

Last Updated

അബൂദബി | സിറാജ് ദിനപത്രം അബൂദബി റിപ്പോർട്ടർ റാശിദ് പൂമാടത്തിന് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ലഭിച്ചു. അബുദബിയിൽ നിന്നും ആദ്യമായാണ് ഒരു മാധ്യമ പ്രവർത്തകന് ഗോൾഡൻ വിസ ലഭിക്കുന്നത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക താമസ അനുമതിയാണ് ഗോൾഡൻ വിസ. ഇത് സാധാരണ വിസകളിൽ നിന്ന് വ്യത്യസ്തമായി ദീർഘകാലാടിസ്ഥാനത്തിലുള്ള താമസ സൗകര്യം നൽകുന്നു. 10 വർഷം കാലാവധിയുള്ള, പുതുക്കാവുന്ന ദീർഘകാല റെസിഡൻസ് വിസയാണിത്.

ഗോൾഡൻ വിസയുള്ളവർക്കു ദീർഘകാലത്തേക്ക് യുഎഇയിൽ താമസിച്ച് ജോലി ചെയ്യാനും പഠിക്കാനും തൊഴിൽ ചെയ്യാനും കഴിയും. സ്പോൺസർഷിപ്പ് ആവിശ്യമില്ല.

നീലേശ്വരം ആനച്ചാൽ സ്വദേശിയായ റാശിദ് യു എ ഇ ആഭ്യന്തര മന്ത്രാലയം, അബൂദബി പോലീസ്, ഷാർജ സാംസ്‌കാരിക വകുപ്പിന്റെ മാധ്യമ പുരസ്‌കാരം രണ്ട് തവണ ഉൾപ്പെടെ പതിനഞ്ചോളം അവാർഡുകൾ നേടിയിട്ടുണ്ട്.

Latest