Connect with us

Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ 38 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

എല്‍ഇഡി ലാമ്പിനകത്തും മറ്റുമായി അതിവിദഗ്ധമായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്.

Published

|

Last Updated

നെടുമ്പാശേരി | നെടുമ്പാശേരി വിമാനത്താവളത്തില്‍ 38 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി കസ്റ്റംസ്. കുവൈത്തില്‍ നിന്നു വന്ന കോഴിക്കോട് സ്വദേശി അഫ്‌സല്‍ എന്ന യാത്രക്കാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

എല്‍ഇഡി ലാമ്പിനകത്തും മറ്റുമായി അതിവിദഗ്ധമായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. 498 ഗ്രാം സ്വര്‍ണം എല്‍ഇഡി ബള്‍ബിനകത്ത് സംശയം തോന്നാത്തവിധത്തിലായിരുന്നു ഘടിപ്പിച്ചു വച്ചത്. തുടര്‍ന്ന് വിശദമായ പരിശോധനയില്‍ 28 ഗ്രാം സ്വര്‍ണ ചെയിനുകളും കണ്ടെടുത്തു. ഇയാളുടെ അടിവസ്ത്രത്തിലൊളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ ചെയിനുകള്‍.

മൊത്തം 677 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെടുത്തത്.

 

Latest