pandalam bank
സ്വർണം തിരിമറി: പന്തളം സഹകരണ ബേങ്കിന് മുന്നില്‍ ബി ജെ പി- ഡി വൈ എഫ് ഐ സംഘര്‍ഷം
ബേങ്ക് തുറക്കാന്‍ അനുവദിക്കില്ലെന്ന് ബി ജെ പി പറഞ്ഞപ്പോൾ ഡി വൈ എഫ് ഐ പ്രവർത്തകര്‍ ബേങ്ക് തുറക്കാന്‍ ശ്രമിച്ചു.

പത്തനംതിട്ട | സ്വര്‍ണം എടുത്തു മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് പന്തളം സഹകരണ ബേങ്കിന് മുന്നില്‍ ബി ജെ പിയും ഡി വൈ എഫ് ഐയും തമ്മിൽ സംഘര്‍ഷം. പ്രതിഷേധത്തിൻ്റെ ഭാഗമായി ബേങ്ക് തുറക്കാന്‍ അനുവദിക്കില്ലെന്ന് ബി ജെ പി പറഞ്ഞപ്പോൾ ഡി വൈ എഫ് ഐ പ്രവർത്തകര്‍ ബേങ്ക് തുറക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്.
സ്വര്‍ണം മാറ്റിയ ജീവനക്കാരനെതിരെ പോലീസില്‍ പരാതി നല്‍കണം എന്നാവശ്യപ്പെട്ടാണ് ബി ജെ പി രംഗത്തെത്തിയത്. സി പി ഐ എം മുന്‍ പന്തളം ഏരിയ സെക്രട്ടറി പ്രമോദിന്റെ മകനാണ് സ്വര്‍ണം തിരിമറി നടത്തിയ കേസില്‍ കുറ്റാരോപിതനായ അര്‍ജുന്‍ പ്രമോദ്. പൊലീസെത്തി പ്രവർത്തകരെ അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു.
സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവത്തകര്‍ സമരം തുടർന്നു. ജീവനക്കാരന്‍ ബേങ്കില്‍ നിന്ന് സ്വര്‍ണ പണയ ഉരുപ്പടി എടുത്തതറിഞ്ഞിട്ടും കേസ് ഒത്ത് തീര്‍പ്പാക്കാനാണ് ഭരണസമിതി ശ്രമിച്ചതെന്നും മോഷണക്കുറ്റം അടക്കം ചുമാത്താവുന്ന സംഭവമുണ്ടായിട്ടും ഭരണസമിതി പോലീസിനെ സമീപിച്ചില്ലെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.