Connect with us

Eranakulam

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടി

പൊടി രൂപത്തിലും ഗുളിക രൂപത്തിലും ബേസ് ബോർഡ് പെട്ടിയിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

Published

|

Last Updated

നെടുമ്പാശ്ശേരി | കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1 . 5 കോടി രൂപ വിലവരുന്ന സ്വർണ്ണം കസ്റ്റംസ് എയർ ഇൻ്റലിജൻസ് വിഭാഗം പിടികൂടി.  ഇന്ന് പുലർച്ചെ ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നാണ് 3 .250 കിലോ ഗ്രാം സ്വർണ്ണം പിടികൂടിയത്.

മലപ്പുറം , കോഴിക്കോട് , കാസർഗോഡ് എന്നിവിടങ്ങളിലെ യാത്രക്കാരിൽ നിന്ന് സ്വർണ്ണം പിടികൂടിയത്. കാർട്ടനിലെ അരികിൽ ഒട്ടിച്ച നിലയിലാണ് കാസർഗോഡ് സ്വദേശി അനധികൃതമായി സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

മറ്റ് രണ്ട് യാത്രക്കാർ സ്വർണ്ണം മിശ്രിതമാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

---- facebook comment plugin here -----

Latest