Business
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു
ഇന്ന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52920 രൂപയായി. 12 ദിവസങ്ങള്‍ക്കുശേഷമാണ് സ്വര്‍ണവില ഇത്രയും താഴുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 140 രൂപ കുറഞ്ഞ് 6615 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5535 രൂപയുമാണ്.
കഴിഞ്ഞ് ശനിയാഴ്ച മുതലാണ് സ്വര്‍ണ വില കുറയാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 1600 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര സ്വര്‍ണവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് രണ്ട് രൂപ കുറഞ്ഞ് 87 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളി വില 103 രൂപയാണ്.