Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

പവന്‍ 320 രൂപയാണ് കുറഞ്ഞത്

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 320 രൂപ കുറഞ്ഞ് 1,09,400 രൂപയായി. ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,675 രൂപയിലുമെത്തി.

ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് മേയ് ഒന്നിനാണ.് ഒരു പവന് 1,11,720 രൂപയായിരുന്നു അന്നത്തെ സ്വര്‍ണവില.

കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.ഒരു വര്‍ഷം കൊണ്ട് ഒരു പവന് 42,400 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Content Highlights:
Gold prices in Kerala have seen a significant decrease, with the price per sovereign dropping by 320 INR to reach 1,09,400 INR. The rate per gram also fell by 40 INR, bringing the price to 13,675 INR. This decline comes after the month’s highest peak on May 1st, while the all-time record remains at 1,31,160 INR set in January.

Latest