Business
സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെയെത്തി; ഇന്ന് രണ്ട് തവണകളായി കുറഞ്ഞത് 7000ത്തിലേറെ രൂപ
ഇന്ന് മാത്രം സ്വര്‍ണത്തിന് ഇടിഞ്ഞത് 7560 രൂപയാണ്
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് രണ്ട് തവണകളായി ഏഴായിരത്തിലേറെ രൂപയുടെ ഇടിവ്. സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. ഇന്ന് രണ്ട് തവണകളായാണ് സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് 3200 രൂപ കൂടി ഇടിഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 99,480 രൂപയായി.
രാവിലെ പവന് 102680 രൂപയായിരുന്നു വില. ഇന്ന് മാത്രം സ്വര്‍ണത്തിന് ഇടിഞ്ഞത് 7560 രൂപയാണ്. ഈ മാസം ഇതുവരെ പവന് 31800 രൂപ കുറഞ്ഞു.
ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവിലാണ്. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തിന്റെ സ്വാധീനഫലമായാണ് വിപണിയില്‍ മാറ്റങ്ങളുണ്ടാകുന്നത്.
---- facebook comment plugin here -----






