Connect with us

Kerala

കടംകൊടുത്ത സ്വര്‍ണവും പണവും തിരിച്ചു കിട്ടിയില്ല; അയല്‍വാസിയുടെ കടക്ക് മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം

ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

പത്തനംതിട്ട |  കടമായി നല്‍കിയ സ്വര്‍ണവും പണവും തിരിച്ചു ലഭിക്കാത്തതില്‍ വനംനൊന്ത് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. അയല്‍വാസിയുടെ കടയുടെ മുന്നില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ട കിടങ്ങന്നൂര്‍ വല്ലനയിലാണ് സംഭവം. രജനി ത്യാഗരാജന്‍ എന്ന 54കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അയല്‍വാസിയുടെ ബന്ധു കടമായി വാങ്ങിയ പണവും സ്വര്‍ണവും തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.അയല്‍വാസിയുടെ കടയുടെ മുന്നില്‍ വച്ച് രജനി പരസ്യമായി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

---- facebook comment plugin here -----

Latest